ഗ്രാന്‍ഡ് ചെറോക്കി സിഗ്‌നേച്ചര്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി ജീപ്പ്. 69.04 ലക്ഷം രൂപയാണ് ഈ എഡിഷന് വിലയിട്ടിരിക്കുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ് (ഒ) വകഭേദത്തേക്കാള്‍ 1.54 ലക്ഷം രൂപ കൂടുതലാണ് ഗ്രാന്‍ഡ് ചെറോക്കി സിഗ്‌നേച്ചര്‍ എഡിഷന്. പ്രധാനമായും ഫീച്ചറുകളിലുള്ള മാറ്റമാണ് ഗ്രന്‍ഡ് ചെറോക്കി സിഗ്‌നേച്ചര്‍ എഡിഷനെ കൂടുതല്‍ പ്രീമിയം ആക്കി മാറ്റുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ്(ഒ) വകഭേദത്തിന് 67.50 ലക്ഷം രൂപയാണ് വില. സിഗ്‌നേച്ചര്‍ എഡിഷനില്‍ യാത്രകളെ കൂടുതല്‍ സുഖകരമാക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നതുമായ ഫീച്ചറുകള്‍ […]
പടയണി – അനുഷ്ഠാനവും കലയും
കേരളസംഗീതനാടക അക്കാദമി, നാടന്‍ കലാ അക്കാദമി എന്നിവയുടെ പുരസ്‌കാരങ്ങള്‍ നേടിയ പ്രസന്നകുമാര്‍ തത്ത്വമസി രചിച്ച പുസ്തകം. ”പടയണിയുടെ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള ചടങ്ങുകള്‍, ഓരോന്നിനുമുള്ള പാട്ടുകള്‍, അവയുടെ താളവായ്ത്താരികള്‍, കാലപരിണാമഭേദങ്ങള്‍, വിനോദഭാഗങ്ങള്‍ എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന സമഗ്രമായ പുസ്തകമാണിത്. പടയണി എന്ന കലയുടെ പൊതുവായ സവിശേഷതകള്‍ വിവരിക്കെത്തന്നെ ഓരോ കരയിലുമുള്ള സമ്പ്രദായഭേദങ്ങളും പ്രസന്നകുമാര്‍ സൂചിപ്പിക്കുന്നുണ്ട്. ‘പടയണി – അനുഷ്ഠാനവും കലയും’. പ്രസന്നകുമാര്‍ തത്ത്വമസി. ഡിസി ബുക്‌സ്. വില 450 രൂപ.
ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍
ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍ . അത്തരം വാഗ്ദാനങ്ങള്‍ ഇറാന് നല്‍കിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് .വ്യക്തമാക്കി.
എസി മുറിയില്‍ ഉറങ്ങുമ്പോള്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതാം
എസി മുറിയില്‍ ഉറങ്ങുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം. താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടി നീക്കിയാണ് എസി പ്രവര്‍ത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചര്‍മപ്രശ്‌നങ്ങള്‍ മുതല്‍ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കാം. ദീര്‍ഘനേരം എസിക്കുള്ളില്‍ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും. എന്നാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇതിനെല്ലാം ഉള്ള […]
രാത്രി വാർത്തകൾ
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലർട്ടുമുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് […]
ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നും മന്ത്രി കെ രാജൻ
ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നും മന്ത്രി കെ രാജൻ. മഴ തോർന്നാലുടൻ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. കുഴിയടയ്ക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവർ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരിൽ പ്രതികരിച്ചു. ഈ പ്രവർത്തികൾ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടെഹ്റാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു
ടെഹ്റാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് സൈപ്രസ് സന്ദർശനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് സൈപ്രസ് സന്ദർശനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് തനിക്ക് നൽകിയ പരമോന്നത സിവിലയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പുരസ്കാരം ഇന്ത്യക്കുള്ള ബഹുമതിയാണെന്നും മോദി അഭിപ്രായപ്പെട്ടു.തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു. യുദ്ധങ്ങൾ ഒഴിവാക്കേണ്ടതാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നും സൈപ്രസും അതേ ആശയം മുൻപോട്ട് വയ്ക്കുന്നുവെന്നും മോദി ചൂണ്ടികാട്ടി.
കേദാർനാഥ് ക്ഷേത്രത്തിലേക്കെത്തിയ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് 7 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടർ സർവ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസ്
കേദാർനാഥ് ക്ഷേത്രത്തിലേക്കെത്തിയ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് 7 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടർ സർവ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസ്. ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. രണ്ട് വയസുള്ള കുഞ്ഞും പൈലറ്റും അടക്കം ഏഴ് പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ബെൽ 407 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിന് സമീപം തകർന്ന് വീണ ഹെലികോപ്ടർ സർവ്വീസ് നടത്തിയത് അനുവദിച്ച സമയത്തല്ലെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.ഇന്നലെ കനത്ത മഴയ്ക്കിടെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ച രണ്ടാമത്തെയാൾ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ […]
