ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും മന്ത്രി കെ രാജൻ. മഴ തോർന്നാലുടൻ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. കുഴിയടയ്ക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവർ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരിൽ പ്രതികരിച്ചു. ഈ പ്രവർത്തികൾ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും മന്ത്രി കെ രാജൻ
