ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാനിന്റെ തലസ്ഥാന ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. സ്വന്തം നിലക്ക് മാറാൻ കഴിയുന്ന മറ്റ് പൗരന്മാർ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ചിലർക്ക് അർമേനിയ വഴി അതിർത്തി കടക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുമായി എംബസി നിരന്തര സമ്പർക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ബാച്ച് ഇന്ത്യക്കാരുമായുള്ള വിമാനം നാളെ ദില്ലിയിലേക്ക് പുറപ്പെടും എന്നാണ് സൂചന.
ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം
