ഇന്ത്യ – പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച വാദങ്ങൾ ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്ക ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് മണിക്കൂറിൽ പാകിസ്ഥാനെതിരായ ആക്രമണം കേന്ദ്രസർക്കാർ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ ഭാഗമായി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ അമേരിക്ക വ്യാപാര രംഗത്ത് നിസഹകരണമെന്ന ഭീഷണിയിലൂടെ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണം. കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആൻ ജോര്‍ജ്
തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആൻ ജോര്‍ജ്. രാഹുൽ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെയെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.വി ഡി സതീശൻ മനസാ വാചാ കർമണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
രാത്രി വാർത്തകൾ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആൻ ജോര്‍ജ്. രാഹുൽ രാജി വെക്കണോ എന്ന് […]
കോര്‍പ്പറേറ്റ് നികുതികളെ മറികടന്ന് വ്യക്തിഗത നികുതി
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോര്‍പ്പറേറ്റ് നികുതികളെ മറികടന്നു. പ്രത്യക്ഷ നികുതികളില്‍ വ്യക്തിഗത ആദായ നികുതിയുടെ വിഹിതം 2014 സാമ്പത്തിക വര്‍ഷത്തിലെ 38.1 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 53.4 ശതമാനമായി കുത്തനെ ഉയര്‍ന്നു. അതേസമയം കോര്‍പ്പറേറ്റ് നികുതികള്‍ ഇതേ കാലയളവില്‍ 61.9 ശതമാനത്തില്‍ നിന്ന് 46.6 ശതമാനമായി കുറഞ്ഞു. 2014 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം കോടി രൂപയായിരുന്ന ടിഡിഎസ് നികുതി ശേഖരണം 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയിലധികമായി 6.5 ലക്ഷം […]
‘ഇഡ്‌ലി കടൈ’ ചിത്രത്തിലെ ഗാനമെത്തി
ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനാവുന്ന ‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘എഞ്ചാമി തന്താനേ’ എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ധനുഷും അറിവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു […]
ഡോ.ബിജു ചിത്രം ‘പാപ്പ ബുക്ക’ ഓസ്‌കര്‍ എന്‍ട്രിയില്‍
പാപ്പുവ ന്യൂ ഗിനിയയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പാപ്പ ബുക്ക’. പാപ്പുവ ന്യു ഗിനിയയില്‍ നിന്നും ആദ്യമായി ഓസ്‌കറിന് അയക്കുന്ന ചിത്രമാണ് പാപ്പ ബുക്ക. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ പസഫിക് രാജ്യം എന്ന നേട്ടവും ഇതോടെ പാപ്പുവ ന്യൂ ഗിനിയ സ്വന്തമാക്കി. പാപ്പുവ ന്യൂ ഗിനിയ-ഇന്ത്യന്‍ പ്രൊഡക്ഷനിലൊരുങ്ങിയ ചിത്രമാണ് പാപ്പ ബുക്ക. പൂര്‍ണമായും പാപ്പ ന്യൂ ഗിനിയയിലാണ് ചിത്രം ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയയിലെ ഭാഷയായ ടോക് പിസ്, […]
പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ
പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ. മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് റേഷ്യോ, ക്ലാസ്-ലീഡിംഗ് ഫ്യുവല്‍ എഫിഷ്യന്‍സി എന്നിവയോടു കൂടിയ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കൈഗര്‍ ടര്‍ബോ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 20.38 മൈലേജാണ് വാഗ്ദാനം. പരിഷ്‌കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനിലും ലഭ്യമാണ്. ഇത് 72 പി.എസ് പരമാവധി കരുത്തും 96 എന്‍.എം വരെ ടോര്‍ക്കും നല്‍കും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡല്‍ നല്‍കുന്നു. 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ആണ് […]
ബാര്‍ ഗേള്‍
പ്രവാസിയുടെ ഓരോ മടക്കയാത്രയും പ്രതീക്ഷാനിര്‍ഭരമാണ്. നാട്ടിലേക്കുള്ള തിരിച്ചുവരവുകള്‍ ഇടവേളകളെ ആഘോഷമാക്കിത്തീര്‍ക്കുന്നു. നിറഞ്ഞ പ്രയാസങ്ങളുടെ കൂരിരുട്ടില്‍ നൈമിഷികാഹ്ലാദത്തിന്റെ പൂത്തിരികളെ ഓരോ കഥയിലും റെജി പ്രകാശിപ്പിക്കുന്നു. ആ വര്‍ണ്ണവെളിച്ചത്തിന്റെ തെളിച്ചം റെജിയുടെ കഥകളില്‍ കാണാം. എത്രയോ പേര്‍ മണലാരണ്യങ്ങളില്‍ ജീവിതം നയിച്ച പലതും നേടിയും നേടാതെയും തിരികെപ്പോരുന്നു. എന്നാല്‍ റെജിയിലെ എഴുത്തുകാരന്‍ ഓരോ മടക്കയാത്രയിലും കൂടെ കൊണ്ടുപോരുന്നത് പ്രവാസജീവിതത്തെ സാര്‍ത്ഥകമാക്കുന്ന സര്‍ഗാത്മകരചനകളാണ്. പ്രവാസിയുടെ നൊമ്പരങ്ങളും ആത്മരോദനങ്ങളുമാണ് ഈ കഥാസമാഹാരത്തിലെ കഥകളില്‍ തെളിയുന്നത്. ‘ബാര്‍ ഗേള്‍’. ഡോ.റെജി ഡി നായര്‍. ഗ്രീന്‍ […]
