Posted inവിനോദം

ഡോ.ബിജു ചിത്രം ‘പാപ്പ ബുക്ക’ ഓസ്‌കര്‍ എന്‍ട്രിയില്‍

പാപ്പുവ ന്യൂ ഗിനിയയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പാപ്പ ബുക്ക’. പാപ്പുവ ന്യു ഗിനിയയില്‍ നിന്നും ആദ്യമായി ഓസ്‌കറിന് അയക്കുന്ന ചിത്രമാണ് പാപ്പ ബുക്ക. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ പസഫിക് രാജ്യം എന്ന നേട്ടവും ഇതോടെ പാപ്പുവ ന്യൂ ഗിനിയ സ്വന്തമാക്കി. പാപ്പുവ ന്യൂ ഗിനിയ-ഇന്ത്യന്‍ പ്രൊഡക്ഷനിലൊരുങ്ങിയ ചിത്രമാണ് പാപ്പ ബുക്ക. പൂര്‍ണമായും പാപ്പ ന്യൂ ഗിനിയയിലാണ് ചിത്രം ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയയിലെ ഭാഷയായ ടോക് പിസ്, […]

Posted inഓട്ടോമോട്ടീവ്

പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ

പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ. മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് റേഷ്യോ, ക്ലാസ്-ലീഡിംഗ് ഫ്യുവല്‍ എഫിഷ്യന്‍സി എന്നിവയോടു കൂടിയ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കൈഗര്‍ ടര്‍ബോ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 20.38 മൈലേജാണ് വാഗ്ദാനം. പരിഷ്‌കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനിലും ലഭ്യമാണ്. ഇത് 72 പി.എസ് പരമാവധി കരുത്തും 96 എന്‍.എം വരെ ടോര്‍ക്കും നല്‍കും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡല്‍ നല്‍കുന്നു. 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ആണ് […]

Posted inപുസ്തകങ്ങൾ

ബാര്‍ ഗേള്‍

പ്രവാസിയുടെ ഓരോ മടക്കയാത്രയും പ്രതീക്ഷാനിര്‍ഭരമാണ്. നാട്ടിലേക്കുള്ള തിരിച്ചുവരവുകള്‍ ഇടവേളകളെ ആഘോഷമാക്കിത്തീര്‍ക്കുന്നു. നിറഞ്ഞ പ്രയാസങ്ങളുടെ കൂരിരുട്ടില്‍ നൈമിഷികാഹ്ലാദത്തിന്റെ പൂത്തിരികളെ ഓരോ കഥയിലും റെജി പ്രകാശിപ്പിക്കുന്നു. ആ വര്‍ണ്ണവെളിച്ചത്തിന്റെ തെളിച്ചം റെജിയുടെ കഥകളില്‍ കാണാം. എത്രയോ പേര്‍ മണലാരണ്യങ്ങളില്‍ ജീവിതം നയിച്ച പലതും നേടിയും നേടാതെയും തിരികെപ്പോരുന്നു. എന്നാല്‍ റെജിയിലെ എഴുത്തുകാരന്‍ ഓരോ മടക്കയാത്രയിലും കൂടെ കൊണ്ടുപോരുന്നത് പ്രവാസജീവിതത്തെ സാര്‍ത്ഥകമാക്കുന്ന സര്‍ഗാത്മകരചനകളാണ്. പ്രവാസിയുടെ നൊമ്പരങ്ങളും ആത്മരോദനങ്ങളുമാണ് ഈ കഥാസമാഹാരത്തിലെ കഥകളില്‍ തെളിയുന്നത്. ‘ബാര്‍ ഗേള്‍’. ഡോ.റെജി ഡി നായര്‍. ഗ്രീന്‍ […]

Posted inആരോഗ്യം

വെല്ലുവിളി ഉയര്‍ത്തി ആന്റി-ബാക്ടീരിയല്‍ പ്രതിരോധം

ലോകത്തില്‍ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി ആന്റി-ബാക്ടീരിയല്‍ പ്രതിരോധം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2019-ല്‍ മാത്രം ഏതാണ്ട് 495 ദശലക്ഷം ജീവനാണ് ബാക്ടീരിയല്‍ എഎംആറുമായി ബന്ധപ്പെട്ട് ഉണ്ടായ രോഗങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് പോലുള്ള രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളെ ഫലപ്രദമായി ചെറുക്കുമ്പോഴാണ് ആന്റിബാക്ടീരിയല്‍ പ്രതിരോധം ശക്തമാകുന്നത്. ഇത് അവയെ നശിപ്പിക്കുന്നതും അവ മൂലമുണ്ടാകുന്ന രോഗാവസ്ഥകള്‍ കുറയ്ക്കുന്നതും പ്രയാസമുള്ളതാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴിതാ ഐബുപ്രൊഫെന്‍, പാരസെറ്റാമോള്‍ പോലുള്ള സാധാരണ മരുന്നുകള്‍ രോഗാണുക്കള്‍ക്ക് ആന്റിബാക്ടീരിയല്‍ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ്് 27, ബുധനാഴ്ച

◾https://dailynewslive.in/ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ആര്‍ക്കുമറിയാത്ത പത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ 4300 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്നും 39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇക്കാര്യത്തിലും തന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുമോയെന്നും രാഹുല്‍ പരിഹസിച്ചു. തേജസ്വി യാദവിനൊപ്പം ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. യാത്ര പത്താം ദിനം പിന്നിട്ടു. […]

Posted inബിസിനസ്സ്

സ്വര്‍ണവില വീണ്ടും 75,000 കടന്നു, പവന് 75,120 രൂപ!

സംസ്ഥാനത്ത് 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75,000 കടന്നത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 9,390 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 75,120 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ വര്‍ധിച്ച് 7,710 രൂപയായി. വെള്ളിവില 126 രൂപയില്‍ തന്നെ നില്‍ക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ച്ചയാണ് സംസ്ഥാനത്തും സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. വിവാഹ സീസണ്‍ സജീവമായിരിക്കേ […]

Posted inടെക്നോളജി

ഒറ്റ ചാര്‍ജിങ്ങില്‍ 50 മണിക്കൂര്‍ വിഡിയോ പ്ലേബാക്ക്!

ഏതാനും ദിവസങ്ങള്‍ റീചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാവുന്ന ബാറ്ററി ഉള്‍പ്പെടുത്തിയ ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ടെക് കമ്പനിയായ റിയല്‍മി. 15,000 എം.എ.എച്ച് ബാറ്ററിയുള്ള ഈ ഫോണ്‍ ഒരുതവണ ചാര്‍ജ് ചെയ്താല്‍ അഞ്ച് ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 മണിക്കൂര്‍ വിഡിയോ പ്ലേബാക്കാണ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ ലഭിക്കുക. നിലവിലുള്ള മിക്ക സ്മാര്‍ട്ട്ഫോണുകളേക്കാളും ഇരട്ടിയിലധികം ശേഷി വരുമിത്. പുതിയ ഫോണ്‍ ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 18.75 മണിക്കൂര്‍ വരെ വിഡിയോ ഷൂട്ട് ചെയ്യാമെന്നും റിയല്‍മി അവകാശപ്പെടുന്നു. എന്നാല്‍ […]

Posted inവിനോദം

പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ ടീസര്‍

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസര്‍ റിലീസ് ചെയ്തു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ടീസറില്‍ ഗംഭീര പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നത്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ലാറ്റിനില്‍ ഉഗ്ര കോപത്തിന്റെ ദിനം എന്നര്‍ത്ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉല്‍ഭവത്തെക്കുറിച്ചും അവകാശത്തിലും തര്‍ക്കങ്ങളുണ്ട്. 18 വരികളുള്ള […]

Posted inവിനോദം

‘ബാഹുബലി ദ് എപ്പിക്’ ഒക്ടോബര്‍ 31ന്

ബ്ലോക്ബസ്റ്റര്‍ ചിത്രം ‘ബാഹുബലി’യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രം റീറിലീസിനൊരുങ്ങുന്നു. നേരത്തെ രണ്ടുവര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ‘ബാഹുബലി ദ് എപ്പിക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും. സിനിമയുടെ ടീസര്‍ എത്തി. റീമാസ്റ്ററിങും റീഎഡിറ്റിങും ചെയ്ത പതിപ്പാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. വിഎഫ്എക്‌സ്, ലൈറ്റിങ്, കളര്‍ തീം എന്നിവയും വലിയ വ്യത്യാസം പുതിയ പതിപ്പില്‍ കാണാനാകും. 2015ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദ് ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: […]

Posted inഓട്ടോമോട്ടീവ്

മൂന്ന് ഡോര്‍ ഥാറിന് മാറ്റങ്ങളുമായി മഹീന്ദ്ര

വിപണിയിലെത്തി അഞ്ച് വര്‍ഷമായ മൂന്ന് ഡോര്‍ ഥാറിന് മാറ്റങ്ങളുമായി മഹീന്ദ്ര എത്തുന്നു. പുതിയ മോഡല്‍ എന്നെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഥാര്‍ ഫെയ്‌സ്ലിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. റോക്‌സിന് സമാനമായ ഗ്രില്ലും ഹെഡ്ലാംപുമായിരിക്കും പുതിയ മോഡലിന്. സി ആകൃതിയിലുള്ള ഡിആര്‍എല്ലുകളും എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപുകളും പ്രതീക്ഷിക്കാം. കൂടാതെ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഫോഗ്ലാംപുകളുമുണ്ടാകും. അടിസ്ഥാന ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. ഇന്റീരിയറിന്റെ പ്രധാന ആകര്‍ഷണം 10.25 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. നിലവിലെ മോഡലില്‍ 7 […]