ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര് ത്രില്ലര് ചിത്രങ്ങള്ക്കു ശേഷം രാഹുല് സദാശിവന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്ലാല് ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസര് റിലീസ് ചെയ്തു. ഏറെ ദുരൂഹതകള് നിറഞ്ഞ ടീസറില് ഗംഭീര പ്രകടനമാണ് പ്രണവ് മോഹന്ലാല് കാഴ്ചവച്ചിരിക്കുന്നത്. മരിച്ചവര്ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന് കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല് ലാറ്റിനില് ഉഗ്ര കോപത്തിന്റെ ദിനം എന്നര്ത്ഥം. പതിമൂന്നാം നൂറ്റാണ്ടില് എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉല്ഭവത്തെക്കുറിച്ചും അവകാശത്തിലും തര്ക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നില് വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയില് വിവരിക്കുന്നത്.ചക്രവര്ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. ഹൊറര് ഗണത്തില്പെടുന്ന സിനിമയുടെ തിരക്കഥ നിര്വഹിക്കുന്നതും രാഹുല് തന്നെയാണ്. ചിത്രം ഒക്ടോബര് 31ന് തിയറ്ററുകളിലെത്തും.
പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ ടീസര്
