ബ്ലോക്ബസ്റ്റര്‍ ചിത്രം ‘ബാഹുബലി’യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രം റീറിലീസിനൊരുങ്ങുന്നു. നേരത്തെ രണ്ടുവര്ഷത്തിന്റെ ഇടവേളയില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ‘ബാഹുബലി ദ് എപ്പിക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും. സിനിമയുടെ ടീസര്‍ എത്തി. റീമാസ്റ്ററിങും റീഎഡിറ്റിങും ചെയ്ത പതിപ്പാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. വിഎഫ്എക്സ്, ലൈറ്റിങ്, കളര്‍ തീം എന്നിവയും വലിയ വ്യത്യാസം പുതിയ പതിപ്പില്‍ കാണാനാകും. 2015ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദ് ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദ് കണ്‍ക്ലൂഷ’നും ബോക്സ് ഓഫിസില്‍ വലിയ തരംഗം തീര്‍ത്തു.
‘ബാഹുബലി ദ് എപ്പിക്’ ഒക്ടോബര്‍ 31ന്
