Posted inപുസ്തകങ്ങൾ

പിന്നെയും

ജീവിതാനുഭവങ്ങളില്‍നിന്നും ജനസേവനത്തിനിടയില്‍ നിന്നും വളരെ വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത വ്യത്യസ്തമായ നേര്‍ക്കാഴ്ചകള്‍. സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്ണുതയും പ്രകടമാക്കുന്ന കഥകള്‍. ആലങ്കാരികതയുടെയോ കാല്പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങള്‍ ലളിതമായും ശക്തമായും ആവിഷ്‌കരിച്ചിരിക്കുന്നു. ‘പിന്നെയും’. ഷീനു എസ് നായര്‍. ഗ്രീന്‍ ബുക്‌സ്. വില 240 രൂപ.  

Posted inആരോഗ്യം

മുഖക്കുരു പൊട്ടിച്ച് പാടായാല്‍ മാറുക പ്രയാസം

സാധാരണയായി വന്നു പോകുന്ന മുഖക്കുരു പൊട്ടിച്ച് വികൃതമാക്കരുത്. പാടായാല്‍ പിന്നെ അത് മാറുക പ്രയാസമായിരിക്കും. ചില മുഖക്കുരു ഹോര്‍മോണല്‍ പ്രശ്‌നങ്ങളുടെ ലക്ഷണവുമാകാം. അത് ഡോക്ടറെ സമീപിച്ച് കൃത്യമായി ചികിത്സ ആവശ്യമാണ്. ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുന്നു. മുഖക്കുരു ഉള്ളവര്‍ ഇടയ്ക്കിടെ മുഖം കഴുകുന്നതും മുഖം അമര്‍ത്തിത്തുടയ്ക്കുന്നതും നല്ലതല്ല. ശുദ്ധമായ വെള്ളത്തില്‍ ഒന്നോ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു. ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും. അതേസമയം സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം എക്‌സ്ഗ്രേഷ്യേ ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.   ആശ വർക്കർമാർക്കുള്ള ഓണറേറിയം കൂട്ടാനുള്ള ഉന്നതതല സമിതി ശുപാർശയെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി ഡി സതീശൻ്റെത് വീരവാദം അല്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ

കേരളം ഞെട്ടുന്ന വിവരങ്ങൾ വരാൻ പോകുന്നുവെന്നും ബിജെപിയും സിപിഎമ്മും കരുതി ഇരിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെത് വീരവാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാർത്ത വരുമെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. ഇന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിവരങ്ങൾ പ്രതിപക്ഷ നേതാവ് തന്നെ തെളിവു സഹിതം പുറത്തുവിടും എന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. കോർ കമ്മിറ്റി അംഗത്തിനെതിരായ വാർത്ത എങ്കിൽ വെറും കുടുംബ കാര്യമെന്നാണ് ബിജെപി ക്യാമ്പിന്‍റെ പ്രതിരോധം. ആർക്കെതിരെ എന്ന് വ്യക്തമാക്കാതെയാണ് ബിജെപി ക്യാമ്പിന്‍റെ പ്രതികരണം.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നത് കേരളത്തിന്റെ വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ധനമന്ത്രി

ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സെപ്റ്റംബർ 3, 4 തിയതികളിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനത്തിന്‍റെ ആശങ്കകൾ അറിയിക്കുമെന്നും സെക്രട്ടേറിയറ്റ് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.ഇപ്പോൾ മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് സ്വന്തം നികുതി പിരിക്കാനുള്ള അധികാരമുള്ളത്. അതിനാൽ ജിഎസ്ടി വരുമാനം കുറഞ്ഞാൽ വികസന പ്രവർത്തനങ്ങളേയും ജനക്ഷേമ പദ്ധതികളേയും ഗൗരവമായി ബാധിച്ചേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 27, ബുധനാഴ്ച

◾https://dailynewslive.in/ ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ ഇന്ത്യന്‍ സമയം രാവിലെ 9:30 മുതലാണിത് പ്രാബല്യത്തിലാകുക. ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയായി വരിക. തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമര്‍ശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. റഷ്യ – യുക്രൈന്‍ […]

Posted inബിസിനസ്സ്

ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഫിച്ച്

ഇറക്കുമതി തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയും ധനകാര്യ മാനേജ്മെന്റിലെ മികവും കണക്കിലെടുത്ത് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി നെഗറ്റീവായും നിലനിറുത്തി. സ്ഥിരതയോടെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ഏജന്‍സിയുടെ അവലോകനം. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) 6.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ഫിച്ച് വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗവും പശ്ചാത്തല വികസന രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന […]

Posted inവിനോദം

‘ഹൃദയപൂര്‍വം’ ചിത്രത്തിന്റെ ട്രെയിലര്‍

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂര്‍വം’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. സംഗീത് പ്രതാപിനൊപ്പം രസകരമായ ചിരിമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ‘ഹൃദയപൂര്‍വം’ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ട്രെയിലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്‌സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂര്‍വത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ […]

Posted inവിനോദം

മൊണാലിസ ഭോസ്‌ലെ മലയാള സിനിമയില്‍

മഹാകുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരമായി മാറിയ മൊണാലിസ ഭോസ്‌ലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് ചിത്രത്തിലെ നായകന്‍. ‘നാഗമ്മ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിര്‍മിക്കുന്നു. ശങ്കര്‍ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന […]