പ്രവാസിയുടെ ഓരോ മടക്കയാത്രയും പ്രതീക്ഷാനിര്‍ഭരമാണ്. നാട്ടിലേക്കുള്ള തിരിച്ചുവരവുകള്‍ ഇടവേളകളെ ആഘോഷമാക്കിത്തീര്‍ക്കുന്നു. നിറഞ്ഞ പ്രയാസങ്ങളുടെ കൂരിരുട്ടില്‍ നൈമിഷികാഹ്ലാദത്തിന്റെ പൂത്തിരികളെ ഓരോ കഥയിലും റെജി പ്രകാശിപ്പിക്കുന്നു. ആ വര്‍ണ്ണവെളിച്ചത്തിന്റെ തെളിച്ചം റെജിയുടെ കഥകളില്‍ കാണാം. എത്രയോ പേര് മണലാരണ്യങ്ങളില്‍ ജീവിതം നയിച്ച പലതും നേടിയും നേടാതെയും തിരികെപ്പോരുന്നു. എന്നാല്‍ റെജിയിലെ എഴുത്തുകാരന് ഓരോ മടക്കയാത്രയിലും കൂടെ കൊണ്ടുപോരുന്നത് പ്രവാസജീവിതത്തെ സാര്‍ത്ഥകമാക്കുന്ന സര്ഗാത്മകരചനകളാണ്. പ്രവാസിയുടെ നൊമ്പരങ്ങളും ആത്മരോദനങ്ങളുമാണ് ഈ കഥാസമാഹാരത്തിലെ കഥകളില്‍ തെളിയുന്നത്. ‘ബാര്‍ ഗേള്‍’. ഡോ.റെജി ഡി നായര്‍. ഗ്രീന്‍ ബുക്സ്. വില 240 രൂപ.
ബാര്‍ ഗേള്‍
