പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ. മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് റേഷ്യോ, ക്ലാസ്-ലീഡിംഗ് ഫ്യുവല്‍ എഫിഷ്യന്‍സി എന്നിവയോടു കൂടിയ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കൈഗര്‍ ടര്‍ബോ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 20.38 മൈലേജാണ് വാഗ്ദാനം. പരിഷ്കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനിലും ലഭ്യമാണ്. ഇത് 72 പി.എസ് പരമാവധി കരുത്തും 96 എന്‍.എം വരെ ടോര്‍ക്കും നല്‍കും. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡല്‍ നല്കുന്നു. 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ആണ് മറ്റൊരു സവിശേഷത. ഓയിസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നീ പുതിയ രണ്ട് നിറങ്ങള്‍ ഉള്‍പ്പെടെ ഏഴ് ആകര്‍ഷകമായ നിറങ്ങളില്‍ പുതിയ കൈഗര്‍ ലഭ്യമാണ്. റേഡിയന്റ് റെഡ്, കാസ്പിയന്‍ ബ്ലൂ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിവയാണ് നിലവിലുള്ള നിറങ്ങള്‍. പൂര്‍ണ്ണമായി ലോഡ് ചെയ്ത ടര്‍ബോ കൈഗര്‍ വേരിയന്റുകളായ ടെക്നോ, ഇമോഷന് എന്നിവയ്ക്ക് 9.99 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്സ്-ഷോറൂം വില. കൂടുതല്‍ താങ്ങാനാവുന്ന കൈഗര്‍ എനര്‍ജി വേരിയന്റുകള്‍ 6.29 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം വരെയുള്ള എക്സ്-ഷോറൂം വിലകളില്‍ ലഭ്യമാണ്.
പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ
