Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് ജി. അരുള്‍ മുരുകനുമടങ്ങുന്ന ബെഞ്ചിന്റെ വിധി. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനോ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കോ മാത്രമേ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ട പണം ചെലവാക്കാനാകൂ എന്നും വിവാഹമണ്ഡപങ്ങള്‍ പണിത് വാടകയ്ക്കു നല്‍കുന്നതിനെ അക്കൂട്ടത്തില്‍പ്പെടുത്താനാവില്ല എന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ 27 ക്ഷേത്രങ്ങളില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിൽ

താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ഉണ്ട്. വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മേഖലയിലെ ദ്രവിച്ച പാറകള്‍ വലിയ മണ്ണിടിച്ചിലിന് കാരണമായെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 28, വ്യാഴാഴ്ച

◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കള്ളന്‍ തന്നെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എത്ര പ്രതിഷേധിച്ചാലും അത് പറഞ്ഞുകൊണ്ടിരിക്കുമെന്നും വോട്ട് മോഷ്ടിച്ച് തന്നെയാണ് മോദിയും ബിജെപിയും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പല തെരഞ്ഞെടുപ്പുകളിലായി നടന്ന അട്ടിമറിയുടെ കൂടുതല്‍ തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായ റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന വോട്ടുമോഷണത്തിന്റെ വിവരങ്ങളാണ് ഉടന്‍ പുറത്തുവിടുകയെന്നും […]

Posted inബിസിനസ്സ്

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,240 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9405 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്. […]

Posted inടെക്നോളജി

ഇന്ത്യയില്‍ നാലാമത്തെ സ്റ്റോര്‍ തുറക്കാന്‍ ആപ്പിള്‍

ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ നാലിന് തുറക്കും. പുണെയിലെ കൊറേഗാവ് പാര്‍ക്കിലാണ് ആപ്പിളിന്റെ പുതിയ സ്റ്റോര്‍ തുറക്കുന്നത്. ബംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത സ്റ്റോര്‍ കമ്പനി പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസിന്റെ അവതരണ പരിപാടി നടക്കുന്നതിന് മുന്നോടിയായി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിലാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. ഇന്ത്യ വലിയ വിപണിയാണ് എന്നതിലുപരിയായി യു.എസിലേക്കുള്ള കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ […]

Posted inവിനോദം

‘കളങ്കാവല്‍’ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ അഴിഞ്ഞാടുന്ന മമ്മൂട്ടിയാണ് ടീസറിന്റെ ആകര്‍ഷണം. ടീസറിന്റെ 22-ാമത്തെ സെക്കന്‍ഡിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്ററിലൂടെ പരിചിതമായ ചെക്ക് ഷര്‍ട്ടും കൂളിങ് ഗ്ലാസും ചുണ്ടിലൊരു സിഗരറ്റുമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിംഗിള്‍ ഷോട്ടില്‍ കൂളിങ് ഗ്ലാസ് ഉയര്‍ത്തി വഷളത്തരവും പുച്ഛവും സ്ഫുരിക്കുന്ന നോട്ടത്തിലൂടെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഗൗരവം നിറയുന്ന കഥാപാത്രമായി വിനായകനെയും […]

Posted inവിനോദം

എല്‍സിയുവില്‍ തമിഴ് നടന്‍ രവി മോഹനും

ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തമിഴ് നടന്‍ രവി മോഹനും. എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ബെന്‍സില്‍ രവി മോഹനുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ സെക്കന്‍ഡ് ലീഡായി രവി മോഹനുണ്ടാകും എന്നാണ് വിവരം. താരം വില്ലന്‍ വേഷത്തിലാണ് ‘ബെന്‍സി’ല്‍ എത്തുക എന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകേഷ് കനകരാജ് കഥയും തിരക്കഥയും രചിച്ച് ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെന്‍സ്. ചിത്രം എല്‍സിയുവിന്റെ ഭാഗമാണെന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. രാഘവ ലോറന്‍സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ വില്ലനായി നിവിന്‍ പോളിയും ചിത്രത്തിലുണ്ട്. […]

Posted inഓട്ടോമോട്ടീവ്

അപ്‌ഡേറ്റ് ചെയ്ത എക്‌സ്ട്രീം 125ആര്‍ ലൈനപ്പ്

ഹീറോ മോട്ടോകോര്‍പ്പ് എക്‌സ്ട്രീം 125ആര്‍ ലൈനപ്പിനെ അപ്‌ഡേറ്റ് ചെയ്തു. ഒരു ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള സിംഗിള്‍-സീറ്റര്‍ വേരിയന്റാണ് മോഡല്‍ നിരയിലെ പുത്തന്‍ അതിഥി. ഇത് ഐബിഎസ് വേരിയന്റിന് മുകളിലും എബിഎസ് വരുന്ന സ്പ്ലിറ്റ്-സീറ്റ് പതിപ്പിന് താഴെയുമായിട്ടാണ് ഇടം പിടിക്കുന്നത്. ബേസ് മോഡല്‍ ഹീറോ എക്‌സ്ട്രീം 125ആര്‍ ഐബിഎസ് -ന് 98,425 രൂപയും സ്പ്ലിറ്റ്-സീറ്ററിന് 1.02 ലക്ഷം രൂപയുമാണ് വില വരുന്നത്. ചെറിയ മാറ്റത്തിന് പുറമെ, മറ്റ് അപ്ഡേറ്റുകളൊന്നും മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ല. ഇപ്പോഴും 124.7 സിസി സിംഗിള്‍-സിലിണ്ടര്‍ […]

Posted inപുസ്തകങ്ങൾ

കഥകള്‍

ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരന്‍ യൂദാസ് ഭൂതവര്‍ത്തമാനങ്ങള്‍ക്കിടയില്‍, തന്റേതല്ലാത്ത കാരണത്താല്‍, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷന്‍, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടന്‍ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങള്‍ തുടങ്ങി പന്ത്രണ്ട് കഥകളുടെ സമാഹാരം. ‘കഥകള്‍’. സന്ധ്യാമേരി. ഡിസി ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

പാലും വാഴപ്പഴവും ഒന്നിച്ചു കഴിക്കരുത്!

കാല്‍സ്യവും പൊട്ടാസ്യവും തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ് പാലും വാഴപ്പഴവും ഒന്നിച്ചാല്‍. ഇത് പേശികളുടെ ബലം കൂട്ടാന്‍ മികച്ചതായതിനാല്‍ ഫിറ്റ്‌നസ് ഫ്രീക്കുകളുടെ ഡയറ്റിലെ ഒരു പ്രധാന വിഭവം തന്നെയാണ് പാലും വാഴപ്പഴവും. എന്നാല്‍ ആയുവേദം പ്രകാരം ഇത് അത്ര നല്ല കോംമ്പോ അല്ല, വാഴപ്പഴത്തിനും പാലിനും തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്. ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും. ഇത് ശരീരത്തില്‍ കഫം ഉല്‍പാദിപ്പിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇത് സൈനസ്, ജലദോഷം, ചുമ പോലുള്ള ശ്വാസകോശ […]