Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ അടിയന്തരയോഗം വിളിച്ച് മന്ത്രി കെ രാജൻ

വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ അടിയന്തരയോഗം വിളിച്ച് മന്ത്രി കെ രാജൻ. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തിയെന്നും തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്. കർശന നിയന്ത്രണം യാത്രക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായത് കുറച്ചുകൂടി ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായാണ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചത്. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഗാതാഗത നിരോധനം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്‍റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.   തൻ്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ വന്ന ഹർജി […]

Posted inബിസിനസ്സ്

മുത്തൂറ്റ് ഹോംഫിനില്‍ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്

ഉപകമ്പനി ആയ മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്. രാജ്യത്തെ 250 ഓളം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നു. നിലവില്‍ മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ് സി ആയ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ്ണ സബ്സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിന്‍. ഇടത്തരം ഭവനങ്ങളുടെ വിഭാഗത്തില്‍ വളര്‍ച്ചക്ക് സാധ്യമായ പട്ടണങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. […]

Posted inവിനോദം

‘മാജിക് മഷ്‌റൂംസ്’ ചിത്രത്തിലെ പിന്നണിഗായകര്‍

നാദിര്‍ഷ, വിഷ്ണു ഉണ്ണി കൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്‌റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകര്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, […]

Posted inവിനോദം

‘തലവര’യിലെ പ്രണയ ഗാനം ‘കായാമ്പൂ…’

അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ചിത്രം ‘തലവര’യിലെ മനോഹരമായൊരു പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘കായാമ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് വിജയാനന്ദും ദാലിയ നവാസും ചേര്‍ന്നാണ്. ചിത്രത്തിലെ കണ്ട് കണ്ട്, ഇലകൊഴിയേ തുടങ്ങിയ പാട്ടുകള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ‘തലവര’ അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ സന്ധ്യ എന്ന […]

Posted inഓട്ടോമോട്ടീവ്

ടി-റോക്ക് അവതരിപ്പിച്ച് ഫോക്സ്വാഗണ്‍

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ അവരുടെ ഏറ്റവും ജനപ്രിയ എസ്യുവിയായ പുതുതലമുറ ടി-റോക്ക് അവതരിപ്പിച്ചു . ലോകമെമ്പാടും ഇതിനകം 20 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട മോഡലിന്റെ പുതിയ പതിപ്പാണിത്. പുതിയ ടി-റോക്ക് ഇപ്പോള്‍ കൂടുതല്‍ ഷാര്‍പ്പായിട്ടുള്ളതും പ്രീമിയവുമായി കാണപ്പെടുന്നു. ഈ എസ്യുവി ഇപ്പോള്‍ 12 സെന്റീമീറ്റര്‍ നീളമുള്ളതായി മാറിയിരിക്കുന്നു, ഇത് റോഡിലും ക്യാബിന്‍ സ്ഥലത്തും അതിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. കൂപ്പെ-സ്‌റ്റൈല്‍ ഡിസൈന്‍ പിന്നില്‍ നല്‍കിയിട്ടുണ്ട്. ഇത് ഇതിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഈ പുതിയ ടി-റോക്കില്‍ […]

Posted inപുസ്തകങ്ങൾ

വേരുകളുടെ ചോര

എഴുപതോളം മിനിക്കഥകളാണ് ഈ സമാഹാരത്തില്‍ സമാഹരിച്ചിരിക്കുന്നത്. പരിമിതമായ വാക്കുകളില്‍ പൂര്‍ണ്ണമായ ഒരു കഥ പറയുന്നു എന്നതാണ് മൈക്രോ ഫിക്ഷന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള യുവതലമുറ ഏറ്റവും കൂടുതല്‍ വായനയ്ക്കായി ആശ്രയിക്കുന്ന സാഹിത്യരൂപമായി ഇന്ന് മൈക്രോ ഫിക്ഷന്‍ മാറിയിട്ടുണ്ട്. ഡി സി ബുക്‌സ് പുറത്തിറക്കുന്ന മൈക്രോ ഫിക്ഷന്‍ പരമ്പരയിലെ ആദ്യ പുസ്തകമാണ് പി.കെ. പാറക്കടവിന്റെ ‘വേരുകളുടെ ചോര’. ഡിസി ബുക്‌സ്. വില 114 രൂപ.

Posted inആരോഗ്യം

ക്രാഷ് ഡയറ്റുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും

ശരീരഭാരം കുറയ്ക്കാന്‍ കഠിനമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഫലം കാണാന്‍ ഒരുപാട് സമയമെടുക്കും എന്നു മാത്രമല്ല ഇതിനിടയില്‍ പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടിയും വരികയും ചെയ്യും. അതിലൊന്നാണ് മുടികൊഴിച്ചില്‍. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കല്‍ പ്രക്രിയയാണ് മുടികൊഴിച്ചില്‍ തടയാനുള്ള ഒരേയൊരു മാര്‍ഗം. ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അ‍ര്‍ജന്റീന സന്ദര്‍ശിക്കാൻ ഇന്ത്യക്കാ‍ര്‍ക്ക് ഇനി യുഎസ് വിസ മതിയാവും

അർജന്റീനയിലേയ്ക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി പ്രത്യേക അർജന്റീന വിസയ്‌ക്കോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (എവിഇ) അപേക്ഷിക്കേണ്ടതില്ല. കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാധുവായ യുഎസ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ അധിക ഫീസുകളോ പേപ്പർ വർക്കുകളോ ഇല്ലാതെ തന്നെ അർജന്റീനയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് ഡീറെഗുലേഷൻ മന്ത്രി ഫെഡറിക്കോ സ്റ്റർസെനെഗർ അറിയിച്ചു.ഇക്കഴിഞ്ഞ ജൂലൈയിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സി കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. താൻ നൽകിയ ലൈം​ഗിക പീഡനപരാതിയെ കൃഷ്ണകുമാർ കുടുംബപ്രശ്നമാക്കി ചിത്രീകരിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. പോലീസ് നേരത്തെ കൃത്യമായി അന്വേഷണം നടത്തിയില്ലെന്നും കൃഷ്ണകുമാറിന് അനുകൂലമായാണ് റിപ്പോർട്ട് നൽകിയതെന്നും രാഷ്ട്രീയ സ്വാധീനം പൊലീസിന് മേലുണ്ടായി എന്നും യുവതി വ്യക്തമാക്കി.കൃഷ്ണകുമാറിന്‍റെ മർദ്ദനത്തിൽ തനിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു അന്ന് ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപിയാണെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.