അർജന്റീനയിലേയ്ക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇനി പ്രത്യേക അർജന്റീന വിസയ്ക്കോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (എവിഇ) അപേക്ഷിക്കേണ്ടതില്ല. കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സാധുവായ യുഎസ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ അധിക ഫീസുകളോ പേപ്പർ വർക്കുകളോ ഇല്ലാതെ തന്നെ അർജന്റീനയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് ഡീറെഗുലേഷൻ മന്ത്രി ഫെഡറിക്കോ സ്റ്റർസെനെഗർ അറിയിച്ചു.ഇക്കഴിഞ്ഞ ജൂലൈയിൽ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്
അര്ജന്റീന സന്ദര്ശിക്കാൻ ഇന്ത്യക്കാര്ക്ക് ഇനി യുഎസ് വിസ മതിയാവും
