ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ബൂത്ത് ലെവൽ ഓഫീസർ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാർത്ഥ വീട്ടുനമ്പറുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോൺഗ്രസ്, ആർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു. സംസ്ഥാനത്ത് അനര്‍ഹമായി […]
സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോഡില്‍
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോഡായ ഗ്രാമിന് 9,475 രൂപയിലെത്തി. ഗ്രാമിന് വര്‍ധിച്ചത് 65 രൂപ. ഈ മാസം എട്ടിനും സ്വര്‍ണവില ഗ്രാമിന് 9,475 രൂപയിലെത്തിയിരുന്നു. പവന് 520 രൂപ വര്‍ധിച്ച് 75,760 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,775 രൂപയിലുമെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,055 രൂപയും 9 […]
ഇനി ചാറ്റ് അസിസ്റ്റന്റ് സംസാരിക്കും!
ചാറ്റിനിടെ, ഇനി എന്തു പറയും എന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നവര്‍ക്ക് ചാറ്റ് അസിസ്റ്റന്റിനെ ഏര്‍പ്പാടാക്കി വാടസ്ആപ്. പ്രഫഷനലായി, പോളിഷ് ചെയ്ത വാക്കുകളാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അങ്ങനെയും, സുഹൃത്തിനെ ചിരിപ്പിക്കാനുദ്ദേശിച്ചുള്ള തമാശയാണെങ്കില്‍ അങ്ങനെയും, അതുമല്ല സങ്കടപ്പെട്ടുനില്‍ക്കുന്ന ചങ്കിന് ആശ്വാസമാകാനുമെല്ലാം ഈ എ.ഐ അസിസ്റ്റന്റ് റെഡിയാണ്. ഓരോ സാഹചര്യത്തിനും വേണ്ട ഡയലോഗുകള്‍ നിമിഷാര്‍ധത്തില്‍ അതു തരും. ചാറ്റ് സ്‌ക്രീനില്‍ ഒരു പെന്‍സില്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടുമെന്നും ഇതില്‍ ടാപ് ചെയ്താല്‍ പിന്നെ ബാക്കി ചാറ്റ് എ.ഐ തുടരുമെന്നുമാണ് മെറ്റ അവകാശപ്പെടുന്നത്. നിലവില്‍ ഇംഗ്ലീഷില്‍ മാത്രവും […]
തേജ സജ്ജ, ജയറാം ചിത്രം ‘മിറൈ’ ട്രെയിലര്‍
നടന്‍ തേജ സജ്ജയും സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മിറൈ’ ട്രെയിലര്‍ എത്തി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മിക്കുന്നത്. ജയറാം, ശ്രീയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. […]
‘ബ്രോ കോഡ്’ ചിത്രത്തിന്റെ പ്രൊമോ വീഡിയോ
നടന്‍ രവി മോഹന്റെ നിര്‍മാണ കമ്പനിയായ രവി മോഹന്‍ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രം ‘ബ്രോ കോഡി’ന്റെ പ്രമൊ വിഡിയോ പുറത്ത്. ദാമ്പത്യ ജീവിതത്തില്‍ വീര്‍പ്പുമുട്ടുന്ന ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന ചിത്രമാണ് ‘ബ്രോ കോഡ്’ എന്നാണ് പ്രമൊ വിഡിയോ നല്‍കുന്ന സൂചന. രവി മോഹനും എസ്‌ജെ സൂര്യയ്ക്കുമൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിവാഹജീവതത്തില്‍ സംതൃപ്തരല്ലാത്ത മൂന്ന് ഭര്‍ത്താക്കന്മാരുടെ മാനസികാവസ്ഥ നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് പ്രമോ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോ കോഡിന്റെ’ […]
പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്
ഓര്‍ബിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ് എത്തി. വില 99,900 രൂപയാണ്. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 3.1 കിലോവാട്ട് ബാറ്ററിയാണ് പുതിയ സ്‌കൂട്ടറില്‍. പുതിയ സ്‌കൂട്ടറിന്റെ വരവോടെ ടിവിഎസിന്റെ നിരയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം രണ്ടായി. ഐക്യൂബില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ പാറ്റേണാണ് ഓര്‍ബിറ്ററിന്. മള്‍ട്ടി കളര്‍ ഫോര്‍മാറ്റില്‍ വരുന്ന സ്‌കൂട്ടറിന് മികച്ച ഡിസൈനാണ്. നിയോണ്‍ സണ്‍ബേസ്റ്റ്, സ്റ്റാറെറ്റോ ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, […]
ജഗത്കുടീരം
ധാക്ക, മണ്ഡല, കൊല്‍ക്കത്ത, ശാന്തിനികേതന്‍ എന്നിവിടങ്ങളിലെ സെന്നിന്റെ ബാല്യകാലവും, സ്‌കൂളിലെയും സര്‍വകലാശാലയിലെയും ആദ്യകാല ജീവിതവുമാണ് പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ ജനനം മുതല്‍ 1960-കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ അദ്ദേഹത്തിന്റെ അക്കാദമിക ജീവിതത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളുന്നത്. ‘ജഗത്കുടീരം’. പ്രൊഫ അമര്‍ത്യാസെന്‍. ഡിസി ബുക്‌സ്. വില 617 രൂപ.
മൂന്ന് ശീലങ്ങള്‍ കൊണ്ട് ഉറക്കക്കുറവ് പരിഹരിക്കാം
ഉറക്കമില്ലായ്മ ഇന്ന് ഉയര്‍ന്നു വരുന്ന വലിയൊരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കാമെന്ന് ന്യൂറോ സര്‍ജനായ ഡോ. ബ്രയാന്‍ ഹോഫ്‌ലിംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നമ്മുടെ തലച്ചോറിന്റെ അമിഗ്ഡാല എന്ന പ്രദേശത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ പ്രദേശത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും […]
ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്നും ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിയിലടക്കം വലിയ പരിഷ്ക്കരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്നും ഇന്ത്യയിൽ ഇന്ന് സ്ഥിരതയും ദീർഘവീക്ഷണവും ഉണ്ട്, ഇന്ത്യയും ജപ്പാനും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ- ജപ്പാൻ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി […]
പാലക്കാട് നടന്ന യോഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡൻ്റ്
പാലക്കാട് നടന്ന യോഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തുവെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഷാഫിയുടെ നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് ഇന്നലെ യോഗം ചേർന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ചയെന്നാണ് വിവരം. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ […]
