നടന്‍ രവി മോഹന്റെ നിര്‍മാണ കമ്പനിയായ രവി മോഹന്‍ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രം ‘ബ്രോ കോഡി’ന്റെ പ്രമൊ വിഡിയോ പുറത്ത്. ദാമ്പത്യ ജീവിതത്തില്‍ വീര്‍പ്പുമുട്ടുന്ന ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന ചിത്രമാണ് ‘ബ്രോ കോഡ്’ എന്നാണ് പ്രമൊ വിഡിയോ നല്‍കുന്ന സൂചന. രവി മോഹനും എസ്‌ജെ സൂര്യയ്ക്കുമൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിവാഹജീവതത്തില്‍ സംതൃപ്തരല്ലാത്ത മൂന്ന് ഭര്‍ത്താക്കന്മാരുടെ മാനസികാവസ്ഥ നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് പ്രമോ വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോ കോഡിന്റെ’ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കാര്‍ത്തിക് യോഗി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറിലോ 2026 ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ പേരരസ്, ഉപേന്ദ്ര, ഗൗരി പ്രിയ, ശാരദ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
‘ബ്രോ കോഡ്’ ചിത്രത്തിന്റെ പ്രൊമോ വീഡിയോ
