നടന് തേജ സജ്ജയും സംവിധായകന് കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മിറൈ’ ട്രെയിലര്‍ എത്തി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മിക്കുന്നത്. ജയറാം, ശ്രീയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രവി തേജ ചിത്രം ‘ഈഗിളി’നു ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം കാര്‍ത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ഹനുമാന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം തേജ നായകനാകുന്ന സിനിമകൂടിയാണിത്.
തേജ സജ്ജ, ജയറാം ചിത്രം ‘മിറൈ’ ട്രെയിലര്‍
