ഹിറ്റ്ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നതെന്ന് മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീല്‍. പലസ്തീനികള്‍ എന്തുതന്നെ ചെയ്താലും നിരപരാധികളാണെന്ന് നേരത്തേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജും പ്രതികരിച്ചിരുന്നു. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നുകഴിഞ്ഞെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹമാസ് ഭീകരരാണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരരാണെന്ന് കെ.ടി. ജലീൽ
