ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ് യു സംസ്ഥാന വ്യാപകമായി നാളെ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂർ കേരള വര്‍മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് ആരോപിച്ചായിരുന്നു കെഎസ്യു മാര്‍ച്ച് നടത്തിയത്.
കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
