ഇന്ന് രാവിലെ പത്തരക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് സംഭവം. ക്ലാസ്മുറിക്കുള്ളിൽ ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്ത് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തെരുവുനായ കടിച്ചത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത് ആക്രമണം.കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം
