വിശ്വാസ സംരക്ഷണത്തിനായി കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻ്റുമാരും ഉത്തരവാദികളാണ് ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി കൈ കഴുകുന്നു ദേവസ്വം മന്ത്രി ഉൾപ്പടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നാൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണമെന്നും 2019ലെ ബോർഡിനെ മാത്രം പ്രതി ചേർത്താൽ പോര ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
