കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ കൊൽക്കത്തയിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിച്ചു. തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചി നഗരത്തിലേക്കുള്ള യാത്ര ഇനി സുഗമമാകുമെന്നുള്ള മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു
