ദില്ലിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ദില്ലിയിലെ റാലിയിൽ രാഹുലും ആനിരാജയും ഒരുമിച്ചു നിൽക്കുന്നുവെന്നും, ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുൽ എന്ത് കൊണ്ടാണ് അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കാത്തത് മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേയെന്നും മുസ്ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് പോകാത്തതെന്നും ഏപ്രിൽ 26 കഴിഞ്ഞാൽ രാഹുൽ അയോദ്ധ്യയിൽ പോകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
രാഹുല്‍ഗാന്ധി ആനീ രാജ മത്സരത്തെ പരിഹസിച്ച് കെസുരേന്ദ്രൻ
