വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി .വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാറുമുണ്ട് ഇവർ. അപരിചിതർ വീട്ടിലേയ്ക്ക് വരുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ വിളിക്കുവാനും കേരള പൊലീസ് പറഞ്ഞു.
വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്
