സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടമായതിനെതുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. പെരിങ്ങമല പഞ്ചായത്തിലെ കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞദിവസം സിപിഎമ്മിൽ ചേർന്നിരുന്നു തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പാലോട് രവി രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് താൻ രാജിവെക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു
