ബേലൂർ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും അവസാനിച്ചു. ആർ ആർ ടി യും, വെറ്റിനറി ടീമും കാത്തിരുന്നു എങ്കിലും മയക്കുവേണ്ടി വയ്ക്കുവാൻ ഉള്ള സാഹചര്യം ഉണ്ടായില്ല. പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ഡോക്ടർ അരുൺ സക്കറിയ ഇന്ന് രാവിലെ മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നിരുന്നു. കർണാടക എലിഫന്റ് സ്ക്വാഡും ഒപ്പമുണ്ട്. രാത്രി ആന ജനവാസ മേഖലയിൽ എത്താതെ ഇരിക്കാൻ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ തന്നെ ആനയെ മയക്കുവെടി വയ്ക്കുവാനുള്ള ദൗത്യം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബേലൂർ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും അവസാനിച്ചു
