ദേശീയ മെഡിക്കല് വിദ്യാഭ്യാസ റാങ്കിങ്ങില് തിരുവനന്തപുരം ഗവ. മെഡിക്കല് കോളേജിനും തിരുവനന്തപുരം ഗവ. ദന്തല് കോളേജിനും ചരിത്ര നേട്ടം. മെഡിക്കല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില് തിരുവന്തപുരം മെഡിക്കല് കോളേജ് 42-ാം സ്ഥാനത്തും ദന്തല് കോളേജ് 21-ാം സ്ഥാനത്തുമാണുള്ളത്. ദേശീയ തലത്തില് എയിംസും കേന്ദ്ര സര്ക്കാര് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പോലെയുള്ള എല്ലാ മെഡിക്കല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല് കോളേജും ദന്തല് കോളേജും തുടര്ച്ചയായ രണ്ടാം തവണയും ഇടം പിടിക്കുന്നത്. മെഡിക്കല് വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില് ആദ്യമായി കഴിഞ്ഞ വര്ഷവും ഈ വര്ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു.
ദേശീയ മെഡിക്കല് വിദ്യാഭ്യാസ റാങ്കിങ്ങില് കേരളത്തിന് നേട്ടം
