അർജുനായുള്ള തെരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഗംഗാവലി പുഴയിൽ കനത്ത മഴയെ തുടർന്ന് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാൽ ഇന്നത്തെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴങ്ങളിൽ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് പരിശോധനയിയില്‍ കണ്ടെത്തിയത്. കനത്ത മഴയും ശക്തിയായ കാറ്റും നദിയിലുണ്ടായകുന്ന ശക്തമായ അടിയൊഴുക്കും കാരണമാണ് തിരച്ചിൽ തുടരാൻ കഴിയാതെ പോയത്.നാളെയും തെരച്ചിൽ തുടരുമെന്ന് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
അർജുനായുള്ള തെരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ
