മാലിന്യ മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സർക്കാർ. സർക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ക്യാമ്പയിൻ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങൾ.
മാലിന്യ മുക്ത കേരളത്തിനായി ക്യാമ്പയിനുമായി സർക്കാർ
