2008ല്‍ ആദ്യത്തെ ഹിമാലയയാത്ര. തുടര്‍ന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂര്‍വ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തില്‍നിന്ന് തുടങ്ങി കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, കാശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഒറീസ, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, കൈലാസം വരെ എത്തിനില്‍ക്കുന്ന, ഭാരതം മുഴുവന്‍ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്കര്‍മ്മമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേര്‍ക്കണ്ണാടിയാകുന്ന കൃതി. ‘കന്യാകുമാരി മുതല്‍ കൈലാസം വരെ’. സുലേഖ എം. ഗ്രീന്‍ ബുക്‌സ്. വില 808 രൂപ.
