മാരുതി സുസുക്കി അവരുടെ ജനപ്രിയ എംപിവിയായ ഇന്‍വിക്ടോയില്‍ 2026 ജൂണ്‍ വരെ ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍ മാരുതി സുസുക്കി ഇന്‍വിക്ടോയില്‍ ഉപഭോക്താക്കള്‍ക്ക് 2.15 ലക്ഷം വരെ ലാഭിക്കാം. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. മാരുതി ഇന്‍വിക്‌റ്റോ തികച്ചും കരുത്തുറ്റതും ആഡംബര പൂര്‍ണവുമായി ഒരു മോഡലാണ്. മാരുതിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയതും പ്രീമിയം കാറുമാണിത്. ഇത് പെട്രോളിലും വൈദ്യുതിയിലും (ബാറ്ററി) പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ യാന്ത്രികമായി ബാറ്ററി പവറിലേക്ക് മാറാന്‍ കഴിയുന്നത്ര മികച്ചതാണ് ഇതിന്റെ എഞ്ചിന്‍. വലിപ്പം കൂടുതലാണെങ്കിലും, ലിറ്ററിന് 23 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് ഇത് നല്‍കുന്നു. എക്‌സ്-ഷോറൂം വില ഏകദേശം 25 ലക്ഷം മുതല്‍ ആരംഭിക്കുന്നു. അതേസമയം ഉയര്‍ന്ന മോഡലിന് 28.5 ലക്ഷം വരെ വിലവരും.
ഇന്‍വിക്ടോയില്‍ ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്ത് മാരുതി
