കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂണ്‍ 9) അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളേജുകള്‍, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുന്നത്, എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം പരിശോധിച്ച് അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. തിങ്കളാഴ്ച (ജൂൺ എട്ട്) രാവിലെ 10 മണിക്കാണ് ട്രയൽ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചത്.
മാസപ്പടി കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി. വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്.
മനുഷ്യൻ്റെ ദുഃഖവും സന്തോഷവുമെല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് മുന്നറിയപ്പുമായി കേരള പൊലീസ്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസ് മിന്നൽ പരിശോധന നടത്തി. സ്പെഷ്യൽ ഡ്രൈവിൽ കേരളത്തിൽ 296 പേർ അറസ്റ്റിലാവുകയും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.മന്ത്രിയുടെ പുതിയ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടത്.
ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണം ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്നാണ് ആരോപണം.
കേരളാ തീരത്ത് കടലിൽ എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ നാവികർക്ക് താൽക്കാലിക ആശ്വാസം. ഹർജി നൽകിയ ഏഴ് നാവികരിൽ മൂന്നുപേർക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ഹൈക്കോടതിയുടെ അനുമതി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്ഐടി ഹൈക്കോടതിയില്‍. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നല്‍കി.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതിനെതിരായ കേസുകള്‍ക്ക് സഹായം ചെയ്തതിന് റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സര്‍വീസസ് എന്‍ട്രി. സെക്രട്ടേറിയറ്റിലെ അസി. സെക്ഷൻ ഓഫീസര്‍ സി ഐ തോമസിനാണ് അവാര്‍ഡ്. റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യമാണ് ഉത്തരവ് ഇറക്കിയത്.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി.
റെസ്റ്ററൻ്റിൽനിന്ന് നൽകിയ ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിന് അനുകൂലമായി വിധിയുമായി ഉപഭോക്തൃ കമ്മീഷൻ. 10,000 രൂപ നഷ്ടപരിഹാരം നൽകാനും 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റേതാണ് ഉത്തരവ്.
തിരുനെൽവേലി കോർപ്പറേഷൻ മേയറുടെ മുറിയിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ മേയർ ഔദ്യോഗിക കസേര ഒഴിവാക്കി. പകരം സോഫയിലിരുന്ന് ഭരണം നടത്തുന്ന മേയറുടെ നടപടി, വിജയ് സർക്കാരിനോടുള്ള ഡിഎംകെയുടെ എതിർപ്പിന്റെ ഭാഗമായി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ നടപടി തുടങ്ങി കോൺഗ്രസ്. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎൽഎമാരെ മാറ്റുന്നത്. രണ്ടു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്നിരിക്കെയാണ് ബിജെപി ഇന്ന് ഒരു സ്ഥാനാർത്ഥിയെ കൂടി നിർത്താൻ തീരുമാനിച്ചത്.
തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന അവകാശവാദവുമായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന് അവകാശപ്പെട്ട സൗഗത റോയ്, താൻ അത് നിരസിച്ചുവെന്നും മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും പറഞ്ഞു.
ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു എന്ന് മല്ലികാര്‍ജുന്‍ ഖർഗെ പറഞ്ഞു അഞ്ച് കാര്യങ്ങൾ യോഗം തീരുമാനം എടുത്തു. വോട്ട് മോഷണ ആരോപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകാനും തീരുമാനം.
മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു.
ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉരുകിയ രൂപത്തിലുള്ള സ്റ്റീൽ ജീവനക്കാരുടെ ശരീരത്തിൽ വീണു. വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റ് എന്നറിപ്പെടുന്ന രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡി (ആർഐഎൻഎൽ) ലാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.
ഇസ്രായേലിനും ഇറാനുമിടയിൽ സംഘർഷം കടുക്കുന്നതിനിടെ, ആക്രമണം അടിയന്തരമായി നിർത്തണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇരുപക്ഷവും വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, നിലവിൽ പുരോഗമിക്കുന്ന അന്തിമ സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ടു.
ഇസ്രായേലിനുള്ളില്‍ നിന്നും ഇറാനു വേണ്ടി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ഒരാളെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്ഷണമോ ബോട്ടിലില്‍ നിറച്ച ഓക്സിജനോ ഇല്ലാതെ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങി ഒരാഴ്ചയ്ക്കുശേഷം ജീവനോടെ കണ്ടെത്തിയ ഷെര്‍പ്പ ഗൈഡ് ഹിലരി ദാവ സുഖംപ്രാപിച്ചുവരുന്നു. എവറസ്റ്റില്‍ നിന്ന് താഴേക്ക് ഇഴഞ്ഞുനീങ്ങുന്ന നിലയില്‍ കണ്ടെത്തിയ നേപ്പാളി ഗൈഡ് ഇപ്പോള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലാണുള്ളത്.
നൈജീരിയയില്‍ ബോക്കോ ഹറം ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ 360 പേരെ മോചിപ്പിച്ചു. നൈജീരിയയിലെ മന്ദാര മലനിരകളിലെ ഒരു ഉള്‍ഗ്രാമത്തിലെ ഒളിത്താവളത്തില്‍നിന്നാണ് മൂന്ന് മാസങ്ങള്‍ക്കു ശേഷം ഇവരെ മോചിപ്പിച്ചത്. ഇവര്‍ക്ക് കാവല്‍ നിന്ന അനേകം ഭീകരന്‍മാര്‍ പിടിയിലായതായി സൈന്യം അവകാശപ്പെട്ടു.
കുവൈത്തിന്റെ വ്യോമാതിർത്തിക്കും അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങൾക്കെതിരെ കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് രണ്ടാം പ്രതിഷേധ കത്ത് നൽകി. ഇത്തരത്തിലുള്ള വ്യോമാതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നും, ഉത്തരവാദികളായവരെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഉത്തരവാദിത്തത്തിന് വിധേയരാക്കണമെന്നും കുവൈത്ത് ഐകാവോയോട് ആവശ്യപ്പെട്ടു.
ബ്രിട്ടനിലെ കുട്ടികളുടെ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്‌നചിത്രങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടന്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടു. 18 വയസ്സിന് താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.
രണ്ട് മാസത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു.
