പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കുന്ന ‘ഐ നോബഡി’ റിലീസിനൊരുങ്ങുകയാണ്. പാര്‍വതി തിരുവോത്ത് നായികയായി എത്തുന്ന ചിത്രം ജൂലൈയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹക്കീം ഷാജഹാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെന്‍ഡ് സ്റ്റെര്‍ ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. സോഷ്യോ- പൊളിറ്റിക്കല്‍, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇ4 എന്റര്‍ടൈന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘ഐ നോബഡി’
