തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ്’ ന്റെ ടീസര്‍ പുറത്ത്. സംയുക്ത ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണ് ഒന്നേകാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസര്‍ യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചന തരുന്നു. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തില്‍ വിജയ് കുമാര്‍ എത്തുന്നത്. സറീന വഹാബ്, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
‘സ്ലം ഡോഗ്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
