പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ മോഡലുകളെ ആശ്രയിക്കുന്നത് കുറക്കാന്‍ മൈക്രോസോഫ്റ്റ് ഏഴ് പുതിയ എ.ഐ മോഡലുകള്‍ അവതരിപ്പിച്ചു. ക്ലോഡ് എ.ഐ ഉപയോഗിക്കുന്നത് കമ്പനിക്ക് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും, ആന്ത്രോപിക്കിന് നല്‍കുന്ന തുക പൂര്‍ണമായും ഒഴിവാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മൈക്രോസോഫ്റ്റിലെ വിവിധ എന്‍ജിനീയറിങ് ടീമുകള്‍ കോഡിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിലവില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ടോക്കണുകള്‍ക്കായി ചിലവഴിക്കുന്നത്. ഓപ്പണ്‍ എ.ഐയുമായി മൈക്രോസോഫ്റ്റിന് നിലവിലുള്ള ദീര്‍ഘകാല പങ്കാളിത്ത കരാര്‍ പ്രകാരം അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എഐ സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ആന്ത്രോപിക്കുമായി ഇത്തരം ദീര്‍ഘകാല ഇളവുകളൊന്നും ഇല്ലാത്തതാണ് ക്ലോഡ് എ.ഐ മൈക്രോസോഫ്റ്റിന് വലിയ ബാധ്യതയാകാന്‍ കാരണം.
