7 11

ദിവസവും ഏത്തപ്പഴം കഴിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തിലെ പോഷകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു പോഷകമാണ്. പൊട്ടാസ്യം ശരീരത്തിലെ അധിക സോഡിയം പുറത്താക്കാന്‍ സഹായിക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാന്‍ സഹായകമാകാം. ആഴ്ചകളോളം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കുറവ് കാണാന്‍ കഴിയുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഏത്തപ്പഴത്തില്‍ ധാരാളം ലയിക്കുന്ന ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കാം. കൂടാതെ ഇതില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ്. ഏത്തപ്പഴം ഒരു പിടി ബദാമിനൊപ്പം അല്ലെങ്കില്‍ ഓട്സ് മീലിനൊപ്പം കഴിക്കുക. ഇത് ഏത്തക്കയിലെ പൊട്ടാസ്യവും ഓട്‌സിലും ബദാമിലും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇരട്ടിഫലപ്രദമാണ്. കൂടാതെ ഒരുപാട് പഴുത്ത പഴം തിരഞ്ഞെടുക്കാതിരിക്കുക. അതില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. ഇത് സുഗര്‍ സ്‌പൈക്ക് ഉണ്ടാക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *