w 412h 232croprect 1x0x1278x719imgid 01ktkrcyn0wdhktbbexfdgazp1imgname indian ship attacked 1780927068832

ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുള്ള ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായി. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. അതേസമയം, ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. തിരിച്ചടിയായി ഇറാൻ തലസ്ഥാനമായ ടെഹറാനിലും മറ്റു പ്രധാന നഗരങ്ങളിലും ഇസ്രയേൽ പോർ വിമാനങ്ങൾ മിസൈലാക്രമണം നടത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *