മതത്തിന്റെയും ഭാഷയുടെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മറുപടി ലഭിക്കുമെന്ന് കമല്ഹാസൻ. ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കാനാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാർട്ടിയുടെ തീരുമാനം. ഡിഎംകെയുടെ താരപ്രചാരകനായി എല്ലാ മണ്ഡലങ്ങളിലുമെത്തുമെന്നും കമല്ഹാസൻ അറിയിച്ചിരുന്നു.
ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്ന് കമല്ഹാസൻ
