2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന്റെ ഏകീകൃത വരുമാനത്തില്‍ 64 ശതമാനത്തിന്റെ വര്‍ധന. പ്രധാന വിപണികളിലെല്ലാം സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് 45 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബിസിനസ് വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 43 ശതമാനം വര്‍ധനവുണ്ടായി. രാജ്യാന്തര പ്രവര്‍ത്തനങ്ങളിലെ വരുമാന വളര്‍ച്ചയും 45 ശതമാനമായി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം ഏകദേശം 39 ശതമാനം വരുമാന വളര്‍ച്ച നേടി. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് 33 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ആകെ വരുമാനത്തിന്റെ 11 ശതമാനവും അന്താരാഷ്ട്ര ബിസിനസില്‍ നിന്നാണ്. ഡിജിറ്റല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയറും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 360 ശതമാനത്തിലധികം വരുമാന വളര്‍ച്ച നേടി. മുഴുവന്‍ വര്‍ഷത്തെ കണക്കെടുത്താല്‍ കാന്‍ഡിയര്‍ 160 ശതമാനം വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്.
കല്യാണ്‍ ജുവലേഴ്സ് വരുമാനത്തില്‍ 64% വര്‍ധന
