ഇന്ത്യന്‍ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ വിപ്രോ, സിംഗപ്പൂര്‍ ആസ്ഥാനമായ ഐടി-ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ മൈന്‍ഡ്സ്പ്രിന്റിനെ 375 മില്യണ്‍ ഡോളറിന് (ഏകദേശം 3,400 കോടി രൂപ)ക്ക് ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഈ ഇടപാട് ഓളം ഗ്രൂപ്പുമായി ഒപ്പുവച്ച വലിയ തന്ത്രപരമായ കരാറിന്റെ ഭാഗമാണ്. സിംഗപ്പൂരിലെ പ്രമുഖ ഭക്ഷ്യ-കൃഷി വ്യവസായ കമ്പനിയായ ഓളം ഗ്രൂപ്പുമായി വിപ്രോ എട്ട് വര്‍ഷത്തെ തന്ത്രപരമായ ഐടി ട്രാന്‍സ്ഫോര്‍മേഷന്‍ കരാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കരാറിന്റെ ആകെ മൂല്യം 1 ബില്യണ്‍ ഡോളര്‍ (9,000 കോടി രൂപ) കവിയും. 2007ല്‍ സ്ഥാപിതമായ മൈന്‍ഡ്സ്പ്രിന്റ് ഓളം ഗ്രൂപ്പിന്റെ ഐടി, ഡിജിറ്റല്‍ സര്‍വീസ് വിഭാഗമാണ്. 2025ല്‍ കമ്പനി ഏകദേശം 135.6 മില്യണ്‍ ഡോളര്‍ വരുമാനം നേടി. ഫുഡ്, അഗ്രിബിസിനസ്, സപ്ലൈ ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനാലിറ്റിക്സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സേവനങ്ങള്‍. 2026 ജൂണ്‍ 30ഓടെ ഇടപാട് പൂര്‍ത്തിയാകും.
