കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന് കോടതിയില്‍ പറഞ്ഞു.
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ
