അമേരിക്കയില്‍ ചെയ്യാത്ത കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് 36 വര്‍ഷം ജയിലില്‍ കിടന്ന മൂന്നു പേര്‍ക്ക് 420 കോടി രൂപ നഷ്ടപരിഹാരം. ബാള്ട്ടിമോറിലാണു സംഭവം. ആല്‍ഫ്രഡ് ചെസ്റ്റ്നട്ട്, റാന്‍സം വാട്ട്കിന്‍സ്, ആന്‍ഡ്രൂ സ്റ്റുവര്‍ട്ട് എന്നിവരാണ് 36 കൊല്ലക്കാലം ജയിലില്‍ കിടന്നത്. പതിനാറാമത്തെ വയസിലാണ് ഇവര്‍ അറസ്റ്റിലായത്. 1983 -ലെ താങ്ക്സ് ഗിവിംഗ് ഡേയില്‍ 14 കാരനായ ഡെവിറ്റ് ഡക്കറ്റിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. മൂന്നുപേരും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. ഇപ്പോള്‍ ബാള്‍ട്ടിമോര്‍ സിറ്റി സ്റ്റേറ്റ് അറ്റോര്‍ണി നടത്തിയ പുനരന്വേഷണത്തിലാണ് ഇവര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയത്. കള്ളത്തെളിവുകള്‍ ചമച്ചും കള്ളസാക്ഷ്യം പറയിപ്പിച്ചും ഇവരെ കുടുക്കിയതാണെന്നു പുനരന്വേഷണത്തില്‍ കണ്ടെത്തി. ബാള്‍ട്ടിമോര്‍ സിറ്റി ബോര്‍ഡ് ഓഫ് എസ്റ്റിമേറ്റ്സാണ് മൂന്ന് പേര്‍ക്കുമായി 480 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടിരിക്കുന്നത്. എത്ര കോടി ഡോളര്‍ നഷ്ടപരിഹാരം നല്കിയാലും ജയിലില്‍ ഹോമിച്ച ജീവിതത്തിനു പരിഹാരമാകില്ല. അതേസമയം 14 -കാരനായ ഡെവിറ്റ് ഡക്കറ്റിന്റെ യഥാര്‍ത്ഥ കൊലയാളി ജോണ്‍ ഡോ മരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
36 വര്‍ഷം ജയിലിലായ നിരപരാധികള്‍ക്ക് 420 കോടി രൂപ നഷ്ടപരിഹാരം
