മരുന്നില്ലാത്തതിൽ നമ്പർ വൺ, ഡോക്ടർമാരില്ലാത്തതിൽ നമ്പർ വൺ, ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിൽ നമ്പർ വൺ, ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശമ്പളം കൊടുക്കാത്തതിൽ നമ്പർ വൺ എന്നതാണ് വീണ ജോർജിന്റെ നേട്ടമെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളെ തകർക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂർ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആശുപത്രികളെ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് കെ സുരേന്ദ്രൻ
