പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതിയുടെ മുന്നിലാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
സിദ്ധാർത്ഥന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി
