ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതൽ ഇവിടെയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന നിലപാടെടുക്കാനുള്ള അധികാരം സംസ്ഥാന മന്ത്രിമാർക്കില്ലെന്നും അക്രമത്തിൻ്റെ ചിഹ്നമായ അരിവാളും ചുറ്റികയും കൊണ്ടു നടക്കുന്നവർക്ക് ഭാരതാംബയെ അംഗീകരിക്കാനാവില്ല, കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ വേണ്ടിയാണ് മുസ്ലിം വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും കാവിയെ എതിർക്കുന്നത് കാവിക്കൊടി ഈ രാജ്യത്തിൻ്റെ പൈതൃകത്തിൻ്റെ ഭാഗമാണെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതൽ ഇവിടെയുണ്ടെന്ന് കെ.സുരേന്ദ്രൻ
