ഭാരത് അരി രാഷ്ട്രീയ അരിയെന്നാണ് ഭക്ഷ്യമന്ത്രി പറഞ്ഞതെന്നും, രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇതേ മന്ത്രി സപ്ലൈക്കോയിൽ സബ്സിഡി വെട്ടിക്കുറച്ചു, ഇതുപോലൊരു ജനവിരുദ്ധ സർക്കാർ കേരളം കണ്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഭാരത് അരിയേക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരി വില. എന്നിട്ടും ഭാരത് അരി വിതരണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ല എന്നാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുമ്പോൾ സാധാരണക്കാരെ അല്ലാതെ ആരെയാണ് ബാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.
ഇതുപോലൊരു ജനവിരുദ്ധ സർക്കാർ കേരളം കണ്ടിട്ടില്ലെന്ന് കെ.സുരേന്ദ്രന്
