ഇന്നലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നൽകിയത്. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. പത്രിക നൽകിയതിനു പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടർമാർക്ക് സോണിയ ഗാന്ധി കത്തെഴുതി . ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും റായ്ബറേലിയിലെ വോട്ടർമാർ കൂടെ നിന്നുവെന്നും സോണിയ ഗാന്ധി കത്തിൽ വ്യക്തമാക്കി.
റായ്ബറേലി മണ്ഡലത്തിലെ വോട്ടർമാർക്ക് കത്തെഴുതി സോണിയ ഗാന്ധി
