മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ. ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ തീരുമാനം എടുക്കേണ്ടത് ഹൈ കമാൻഡാണ്, കേരളത്തിൽ ഇതിന് മുൻപും തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ടെന്നും ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിൽ ഉണ്ട്. സ്വീകരിക്കാവുന്നത് സ്വീകരിക്കാം അല്ലെങ്കിൽ വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് കെ സുധാകരൻ
