പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ലെന്നും, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ മുരളീധരൻ.ജനങ്ങളെ വിഭജിക്കാനും ലോക് സഭാ തെരെഞ്ഞെടുപ്പുമാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ വിഷയത്തില്‍ കോൺഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം തള്ളി കെ.മുരളീധരന്
