രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നിലപാട് വൈകില്ലെന്ന് കെ മുരളീധരന്. രാഹുലിനെതിരെ പരാതി ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജി വെച്ചു തുടർനടപടി വേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതാണ് ഇതിനു ശേഷം വന്ന ശബ്ദ രേഖകൾ സ്ഥിതി കൂടുതൽ ഗൗരവം ഉള്ളതാക്കിയെന്നും ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണം, കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ കരുതൽ പാലിക്കണമായിരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ വ്യക്തമാക്കി. അതേസമയം, രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ആരും ഡിസിസിയെ സമീപിച്ചിട്ടില്ലെന്നും, രാഹുലിനെതിരായ ഡിസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ പാർട്ടി തീരുമാനം വൈകില്ലെന്ന് കെ മുരളീധരന്
