പിണറായി സർക്കാർ മൗലിക ശക്തികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നും,കളമശ്ശേരി സ്ഫോടനത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ.ദൈവത്തിന്റെ സ്വന്തം നാട്ടിൽ എങ്ങനെ ബോംബ് സ്ഫോടനം നടന്നെന്ന് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
സംസ്ഥാന സര്‍ക്കാരിനെതിരെ ജെ പി നദ്ദ
